26 December 2024, Thursday
KSFE Galaxy Chits Banner 2

വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

Janayugom Webdesk
കോഴിക്കോട്
March 29, 2022 8:40 am

നാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ വീട്ടിലെത്തിയ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളില്‍ കയറിയത്.

ശേഷം മുകള്‍ നിലയിലുള്ള കിടപ്പുമുറിയുടെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്നശേഷമാണ് യുവാവ് തീകൊളുത്തിയത്. ടെറസില്‍ നിന്ന് തീ പടരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം അറിഞ്ഞ് ആദ്യം ഓടിയെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിക്കും സഹോദരനും പരിക്കേറ്റു. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.

Eng­lish sum­ma­ry; young man com­mit­ted sui­cide by set­ting him­self on fire

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.