ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട് വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ട് 137 റണ്‍സിന്റെ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വനിതകൾ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 293 റൺസ്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ കരുത്തരായ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇതുവരെ ഒരു മത്സരം പോലും തോൽക്കാതെയാണ് ഓസീസ് ഫൈനലിലെത്തിയത്. ഓപ്പണര്‍ ഡാനിയേല വ്യാറ്റിന്റെ (129) സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ ശക്തമായ സ്‌കോറിലെത്തിച്ചത്. വ്യാറ്റ് 125 ബോളില്‍ 12 ബൗണ്ടറികളടിച്ചു.
സോഫിയ ഡെങ്ക്‌ലി 60 റണ്‍സും നേടി. സോഫി എക്ലസ്റ്റോണ്‍ അവസാന ഓവറുകളിൽ 11 പന്തിൽനിന്ന് പുറത്താകാതെ 24 റൺസ് നേടിയതോടെയാണ് ഇംഗ്ലണ്ട് 293ൽ എത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ഷബ്നിം ഇസ്മയിൽ മൂന്നും മരിസെയ്ൻ കാപ്പ് രണ്ടു വിക്കറ്റ് വീഴ്ത്തി. ആറ് വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോണാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. മധ്യനിര- വാലറ്റ താരങ്ങളെ സോഫി പുറത്താക്കി. ടോപ് സ്‌കോററായ മിഗ്നോന്‍ ഡു പ്രീസ് (30), മരിസാനെ കാപ്പ് (21), ക്ലോ ട്രൈയോണ്‍, ത്രിഷ ഷെട്ടി (21), ഷബ്‌നിം ഇസ്മായില്‍ (12), മസബാറ്റ ക്ലാസ് (3) എന്നിവരാണ് സോഫിക്ക് മുന്നില്‍ കീഴടങ്ങിയത്. ലിസെല്ലെ ലീ (2), ലോറ വോള്‍വാര്‍ട്ട് (0), ലാറ ഗുഡാള്‍ (28), സുനെ ലൂസ് (21) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
English summary; Australia vs England — Women’s World Cup Final
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.