സ്കൂളിലെ ഉച്ചഭക്ഷണത്തില്‍നിന്നും ഭക്ഷ്യവിഷബാധയേറ്റ 20 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ മധേപുര ജില്ലയിലെ കാശിപൂരിലുള്ള സ്കൂളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ഉച്ചഭക്ഷണത്തിനുശേഷം വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂളിലെ ഭക്ഷണം മോശമാണെന്ന് കുട്ടികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്ന് ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷാകര്‍ത്താവ് പറഞ്ഞു. ഇക്കാര്യം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) ഗുണാനന്ദ് സിങ്ങിനെ അറിയിച്ചതായി ബബിത കുമാരി എന്ന അധ്യാപിക പറഞ്ഞു. രണ്ട് കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നും മറ്റുള്ളവരെ ഡിസ്ചാര്‍ജ് ചെയ്തതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
English Summary: 20 children hospitalized for poisoning from school lunch
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.