24 November 2024, Sunday
KSFE Galaxy Chits Banner 2

ഞായറാഴ്ച എല്ലാ വീടുകളിലും ഡ്രൈ ഡേ

Janayugom Webdesk
കൊല്ലം
April 1, 2022 8:18 pm

വേനല്‍മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ കൊതുകുജന്യരോഗങ്ങള്‍ക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. പാത്രങ്ങളിലും കുപ്പികളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ഞായറാഴ്ച ഡ്രൈഡേ ആയി ആചരിക്കണമെന്ന് ഡിഎംഒ അറിയിച്ചു..
തുറസായ സ്ഥലങ്ങളിലും വീടിന്റെ പരിസരത്തും ഉപയോഗശൂന്യമായി കിടക്കുന്ന ചെറുപാത്രങ്ങള്‍, കുപ്പികള്‍, ചിരട്ടകള്‍, അടപ്പുകള്‍ തുടങ്ങിയവ ശേഖരിച്ച് മഴ നനയാത്ത വിധം സൂക്ഷിക്കണം. ഏപ്രില്‍ മൂന്നിന് ഒഴിഞ്ഞ പാത്രങ്ങള്‍ നിരാകരണ ദിനം ആയി ആചരിക്കുകയാണ്. പൊതുജനങ്ങള്‍ പരിപാടിയുടെ ഭാഗമാകണം. റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കണം. ടയറുകള്‍, വെട്ടിയ കരിക്കുകള്‍, വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള കുഴികള്‍ തുടങ്ങിയവയുടെ ഉള്‍ഭാഗം മണ്ണിട്ട് മൂടണം. തൊട്ടടുത്തുള്ള ദിവസങ്ങളില്‍ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമെന്നും ഡിഎംഒ അറിയിച്ചു.

Eng­lish Sum­ma­ry: Sun­day is a dry day in all homes

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.