2 May 2024, Thursday

Related news

April 29, 2024
April 29, 2024
April 25, 2024
April 21, 2024
April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 2, 2024
March 30, 2024

കെല്‍ ഇഎംഎല്‍ നാടിന് സമര്‍പ്പിച്ചു; പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ സംരക്ഷിക്കും: മുഖ്യമന്ത്രി

Janayugom Webdesk
കാസര്‍കോട്
April 1, 2022 10:45 pm

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും കൂടുതൽ ഉയരത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട് ബെദ്രഡുക്കയിലെ കെല്‍ ഇഎംഎല്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ സ്ഥാപനങ്ങളുടെ പുനരുജീവനത്തിന് അഞ്ചിന പരിപാടി ബജറ്റിൽ അവതരിപ്പിച്ചതില്‍ ടെക്സ്റ്റൈൽസ് ഉൾപ്പെടെയുള്ള വ്യവസായ മേഖലയെ ഒറ്റത്തവണ മൂലധനസഹായം നൽകി സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഇത്. വിറ്റഴിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതിനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നത്. സംസ്ഥാനത്ത് സർക്കാർ ഭൂമി ഏറ്റെടുത്ത് ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനുപകരം സംസ്ഥാന സർക്കാരിനെ ഏല്പിക്കണമെന്നതാണ് നിലപാട്. നല്ല നിലയിൽ നടന്ന എച്ച്എന്‍എല്ലിനെ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ പരസ്യലേലത്തിൽ പങ്കെടുത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. ഏതാനും നാളുകൾക്കകം അത് പ്രവർത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്, അഡ്വ. സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ, മുൻ എംപി പി കരുണാകരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, മറ്റുജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു. കെൽ ഇഎംഎല്ലിന്റെ ആദ്യ ഓർഡർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണനിൽ നിന്ന് വ്യവസായമന്ത്രി പി രാജീവ് സ്വീകരിച്ചു.

Eng­lish Sum­ma­ry: KELL sub­mits to EML Nadu; Govt to pro­tect PSUs: CM

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.