27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 24, 2024
July 23, 2024
July 9, 2024
July 3, 2024
July 3, 2024
June 20, 2024
June 6, 2024
June 3, 2024
May 29, 2024

ഡീപ്പ് ഫേക്ക് ദൂരുപയോഗം: ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
May 2, 2024 8:56 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡീപ് ഫേക്ക് സാങ്കേതിക വിദ്യകളുടെ വ്യാപകമായ ദുരുപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോടും കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. മുതിര്‍ന്ന അഭിഭാഷകൻ ജയന്ത് മേത്ത മുഖേന ലോയർ വോയ്‌സ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലും നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. 

സ്ഥാനാർത്ഥികൾ, പ്രതിനിധികൾ, എന്നിവയുമായി ബന്ധപ്പെട്ട ഡീപ് ഫേക്ക് ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും തടയാനും ഗൂഗിള്‍, മെറ്റ, എക്സ് എന്നീ സമൂഹമാധ്യമങ്ങള്‍ക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം ഡീഫേക്ക് സാങ്കേതിക വിദ്യകളുടെ ഉപയോഗം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ സാധ്യതയെ നേരിട്ടും അല്ലതെയും ദുർബലപ്പെടുത്തുമെന്നും ഹർജിയിൽ പറയുന്നു. 

Eng­lish Summary:Abuse of Deep Fake: Pub­lic Inter­est Lit­i­ga­tion in Del­hi High Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.