സ്വതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റു നേതാവുമായ പുതുപ്പള്ളി രാഘവന്റെ സ്മരണയ്ക്കായി ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ 2021 ലെ പുതുപ്പള്ളി രാഘവൻ സ്മാരക പുരസ്കാരം മുൻ ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന് സമര്‍പ്പിക്കും. നാളെ ഉച്ചക്ക് 3 മണിക്ക് ചേർത്തലയിലെ വസതിയിൽ വെച്ചാണ് പുരസ്കാരം സമർപ്പിക്കുന്നത്.
കഴിഞ്ഞ വർഷം അവാർഡ് പ്രഖ്യാപിച്ചെങ്കിലും കൊറോണ വ്യാപനവും തുടർന്നുവന്ന ലോക്ക്ഡൗണും മൂലം പുരസ്ക്കാര സമര്‍പ്പണം മാറ്റിവെയ്ക്കുകയായിരുന്നു. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. കോവിഡ് രൂക്ഷമായ സന്ദർഭത്തിൽ 2020–21 കാലയളവിൽ സംസ്ഥാനത്ത് ഭക്ഷ്യവകുപ്പിന് മാതൃകാപരമായി നേതൃത്വം നല്കിയതു പരിഗണിച്ചാണ് പി തിലോത്തമന് പുരസ്കാരം നല്കുന്നതെന്നു ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.