കെ പി മെമ്മോറിയൽ യുപി സ്കൂളിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച പൊതുസമ്മേളനം സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അജി പ്രസാദ് അധ്യക്ഷത വഹിച്ചു. എൽ എസ് എസ്, യു എസ് എസ് വിജയികളെ ഗ്രാമ പഞ്ചായത്തംഗം എം ചന്ദ്ര അനുമോദിച്ചു.
ചടങ്ങിൽ വിരമിക്കുന്ന അദ്ധ്യാപകൻ ജാബിർ കുഞ്ഞാശാനെ ആലപ്പി ഋഷികേശ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി. യുവകവി കൈലാസ് തോട്ടപ്പള്ളി, പി ടി എ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ, എം പി ടി എ പ്രസിഡന്റ് നിഷ പ്രദീപ്, അധ്യാപകരായ ഗ്രീഷ്മ, അരുണിമ, മായ എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ്സ് ഇൻചാർജ് ബിന്ദു ജി പണിക്കർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മായാ ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.