22 November 2024, Friday
KSFE Galaxy Chits Banner 2

ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും: വികസന സമിതി

Janayugom Webdesk
പുനലൂർ
April 4, 2022 9:35 pm

താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട്, ലഹരി മാഫിയ കൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ താലൂക്ക് വികസന സമിതി നിർദ്ദേശം.
പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് വ്യാപകമായി മയക്കുമരുന്ന് വിൽപ്പന നടക്കുന്നതിനാൽ ഇവിടം കേന്ദ്രീകരിച്ച് പൊലീസ് പരിശോധനാ കേന്ദ്രം ആരംഭിക്കും. ഇതിനായി നാല് പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. പിങ്ക് പൊലീസിന്റെ സേവനവും ഏർപ്പെടുത്തും. താലൂക്ക് ആശുപത്രിയിൽ അനുവദിച്ച കാർഡിയോളജി വിഭാഗത്തിൽ ഉടൻ നിയമനം നടത്തും.
ആര്യങ്കാവ്, മാമ്പഴത്തറ, തെന്മല, ഒഴുകുന്ന് പ്രദേശങ്ങളെ കൂടി ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണും. പട്ടണത്തിലെ ഗതാഗത തടസ്സം പരിഹരിക്കാൻ അംഗീകൃത ഓട്ടോറിക്ഷ സ്റ്റാന്റിൽ മാത്രമേ ഓട്ടോറിക്ഷ സവാരി നടത്താവൂ. പട്ടണത്തിൽ കറങ്ങി നടന്ന് സവാരി നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
തകർന്ന് കിടക്കുന്ന ടൗൺ റിംഗ് റോഡുകളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കും. ചാലിയക്കര ചെറുതന്നൂർ ട്രൈബൽ കോളനിയിൽ ട്രൈബൽ വിഭാഗത്തിന്റെ ആനുകൂല്യം ലഭിക്കാത്ത അഞ്ച് കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
വന്യമൃഗ ആക്രമണം തടയുന്നതിന് നടപടികൾ സ്വീകരിക്കും. കെഎസ്ആർടിസി കവാട നിർമ്മാണം ഉടൻ പൂർത്തീകരിക്കും. ദേശീയപാതയോരത്ത് നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ച് മാറ്റാനും സമിതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.