ചോദ്യ പേപ്പര്‍ ചോര്‍ത്താന്‍ മജിസ്ട്രേറ്റുമാരായ് ചമഞ്ഞ എത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. രഘുവീര്‍ സിംഗ് തോമര്‍, മുകേഷ് കുമാര്‍, അശോക് കുമാര്‍, ദേവേന്ദ്ര കൂമാര്‍ എന്നിരാണ് സ്കൂളില്‍ പത്ത്, പ്ലസ് ടു പരീക്ഷ പേപ്പര്‍ ചോര്‍ത്താന്‍ എത്തിയത്. ഇവരെ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദേശത്ത് തന്നെയുള്ളവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. സ്കൂളില്‍ എത്തിയ സംഘം ചോദ്യ പേപ്പറുകള്‍ വച്ചിരിക്കുന്ന മുറികള്‍ തുറന്ന് കാട്ടുവാന്‍ പൊലീസിനോടും മാനേജറോടും പറയുകയായിരുന്നു.
എന്നാല്‍ സംശയം തോന്നിയ സ്കൂള്‍ അധികൃതര്‍ ഇവരുടെ തിരിച്ചറിയല്‍ രേഖ ചോദിക്കുകയും. മതിയായ രേഖകള്‍ ഒന്നും ഇവരുടെ പക്കലില്ലെന്ന് കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സമാനമായ സംഭവം ബറേലിയിലും നടന്നിരുന്നു. ആള്‍മാറാട്ടം നടത്തി എല്‍എല്‍ബി വിദ്യാര്‍ത്ഥി സ്കൂര്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ എത്തിയിരുന്നു. എന്നാല്‍ ഇയാളെ പിടികൂടുകയായിരുന്നു.
English Summary: Attempt to steal question papers as magistrates; Four arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.