19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 18, 2024
May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024
May 4, 2024

തിരുവല്ലയിൽ മദ്യപന്റെ അക്രമം; യുവതിയെ സ്ക്കൂട്ടറിൽ നിന്ന് വലിച്ച് താഴെയിട്ടു, പ്രതി കസ്റ്റഡിയില്‍

Janayugom Webdesk
തിരുവല്ല
May 7, 2024 9:58 pm

തിരുവല്ലയിൽ യുവതിക്കുനേരേ മദ്യപന്റെ ആക്രമണം. ഇരുചക്രവാഹന യാത്രക്കാരിയായ 25‑കാരിയൊണ് മദ്യലഹരിയിലായിരുന്ന യുവാവ് വാഹനത്തിൽനിന്ന് വലിച്ചുതാഴെയിട്ടത്. വീഴ്ചയിൽ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ തിരുവല്ല സ്വദേശി ജോജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളംവെച്ച ജോജോ ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് സ്കൂട്ടർ യാത്രക്കാരിയെ മുടിയിൽ പിടിച്ച് വലിച്ച് താഴെയിട്ടത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം.

സ്കൂട്ടറിൽനിന്നുള്ള വീഴ്ചയിൽ യുവതിക്ക് പരിക്കേറ്റു. സംഭവം കണ്ടയുടൻ ഓടിയെത്തിയ നാട്ടുകാരും പോലീസുമാണ് യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയായ ജോജോയെയും ഉടൻതന്നെ പിടികൂടി. അതേസമയം, ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി തിരികെകൊണ്ടുപോകുന്നതിനിടെ പ്രതിക്ക് നേരേയും ആക്രമണമുണ്ടായി. പരിക്കേറ്റ 25‑കാരിയുടെ ബന്ധുക്കളാണ് പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ മർദിച്ചത്. പോലീസ് ജീപ്പിനുള്ളിലായിരുന്ന ജോജോയെ വാഹനത്തിന്റെ വാതിൽതുറന്ന് മർദിക്കുകയായിരുന്നു. പ്രതിക്കുനേരേ യുവതികൾ ചെരിപ്പ് വലിച്ചെറിയുകയുംചെയ്തു. തുടർന്ന് പോലീസ് ബലംപ്രയോഗിച്ചാണ് ഇവരെ മാറ്റിയത്. ഏതാനുംദിവസങ്ങൾക്ക് മുമ്പ് ജോജോയുടെ വീട്ടിൽ മോഷണംനടന്നിരുന്നു. എന്നാൽ, ഈ കേസിൽ ഇതുവരെ പ്രതികളെ പിടികൂടാനായിരുന്നില്ല. ഇത് ചോദ്യംചെയ്യാനായാണ് ജോജോ മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തിയത്. 

Eng­lish Sum­ma­ry: Alco­holic vio­lence in Tiru­val­la; The woman was pulled from the scoot­er and thrown down

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.