22 November 2024, Friday
KSFE Galaxy Chits Banner 2

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിക്കണം: സിപിഐ

Janayugom Webdesk
കൊല്ലം
April 6, 2022 7:47 pm

തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര ഗവൺമെന്റ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുവാൻ സിപിഐ ജില്ലാ കൗൺസിൽ അഭ്യർത്ഥിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 100 രൂപ കടന്നിരിക്കുന്നു. ഇത് നിത്യ ജീവിതത്തിലെ എല്ലാ അവശ്യ വസ്തുക്കളുടേയും വിലക്കയറ്റത്തിന് ഇടയാക്കും. ജീവിതത്തിന് വകയില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങളെ വറചട്ടിയിൽ നിന്നും എരിതീയിലേയ്ക്ക് വലിച്ചെറിയുന്ന നടപടിയാണിത്. ജനങ്ങളുടെ കഷ്ടപാടുകളിൽ യാതൊരു ആശങ്കയും ഇല്ലാത്ത ബിജെപി സർക്കാർ അവരുടെ മേൽ എന്ത് അധികഭാരവും അടിച്ചേൽപ്പിക്കാൻ എണ്ണ കമ്പിനികൾക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയാണ്. വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ കൊള്ളയടിക്കാൻ കോർപ്പറേറ്റുകൾക്കും അവസരം നൽകുന്നു. ഈ സാഹചര്യത്തിൽ ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 10 നകം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പന്തം കൊളുത്തി പ്രകടനം നടത്തും. ഈ പ്രക്ഷോഭം വിജയിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ അഭ്യർത്ഥിച്ചു.

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.