വായനാശീലത്തിലൂടെ വനിതാശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പെൺവായനാമത്സരം സംഘടിപ്പിക്കുന്നു. ഗ്രന്ഥശാല‑താലൂക്ക്- ജില്ല എന്നീ തലങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ പ്രാഥമികതലം 30 വൈകിട്ട് 4.30മുതൽ 5.30 വരെ ജില്ലയിലെ എണ്ണൂറോളം ഗ്രന്ഥശാലകളിൽ സംഘടിപ്പിക്കും. ദുരവസ്ഥ, പാത്തുമ്മയുടെ ആട്, സീത മുതൽ സത്യവതി വരെ, പെണ്ണിടം മതം മാർക്സിസം തുടങ്ങിയ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിനുണ്ടാവുക. ഗ്രന്ഥശാല പ്രവർത്തന പരിധിയിലുള്ള എല്ലാ വനിതകളും മത്സരത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണനും സെക്രട്ടറി ഡി സുകേശനും അഭ്യര്‍ത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.