22 November 2024, Friday
KSFE Galaxy Chits Banner 2

ഗാർഫി ചലച്ചിത്ര പഠന ക്യാമ്പിന് 9 ന് തുടക്കം

Janayugom Webdesk
കൊല്ലം
April 6, 2022 7:59 pm

പത്തനാപുരം ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിലുള്ള പഞ്ചദിന ചലച്ചിത്ര പഠന ക്യാമ്പിന്റെ ഉദ്ഘാടനം ഒമ്പതിന് പകൽ 10 ന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്കൂളിൽ സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുൺ നിർവ്വഹിക്കും. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി മുഖ്യഅതിഥിയാകും. ചലച്ചിത്രസംവിധായകനായ വിജയകൃഷ്ണൻ, ആർ ശരത് എന്നിവർ സംസാരിക്കും.
ഭിന്നശേഷിക്കാരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടെ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 35 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. സിനിമയുടെ സർവ്വ മേഖലകളിലും പരിശീലനം നൽകുന്ന ക്യാമ്പിൽ ചലച്ചിത്രമേഖലയിലെ പ്രമുഖരായ കവിയൂർ ശിവപ്രസാദ്, പ്രഫ. അലിയാർ, വിജയകൃഷ്ണൻ, ആർ ശരത്, ചന്ദ്രമോഹൻ, പ്രേംകുമാർ, കലാധരൻ, സണ്ണി ജോസഫ്, വിധു വിൻസന്റ്, വിനു ഏബ്രഹാം, രഞ്ജിത്ത് കുഴൂർ, ഇ എ രാജേന്ദ്രൻ, സന്ധ്യാ രാജേന്ദ്രൻ, യദു വിജയകൃഷ്ണൻ തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.
ജനപ്രതിനിധികളും കലാകാരന്മാരും ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും. നാല് ക്ലാസിക് സിനിമകളുടെ പ്രദർശനവും ഷോർട്ട് ഫിലിം നിർമ്മാണവും ക്യാമ്പിന്റെ ഭാഗമായുണ്ടാകും.
നാല് ദിവസം കൊല്ലം ഇൻഫന്റ് ജീസസ് സ്കൂളിലും സമാപനദിനമായ 13 ന് പത്തനാപുരം ഗാന്ധിഭവനിലുമാണ് ക്യാമ്പ് നടക്കുന്നതെന്ന് ഗാർഫി ചെയർമാൻ പി എസ് അമൽരാജ്, ജനറൽ സെക്രട്ടറി പല്ലിശ്ശേരി, സ്വാഗതസംഘം ഭാരവാഹികളായ എസ് സുവർണകുമാർ, എസ് അജയകുമാർ, ജോർജ് എഫ് സേവ്യർ വലിയവീട്, റാണി നൗഷാദ്, ബെറ്റ്സി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.