ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ രണ്ട് പെൺകുട്ടികളെ മർദ്ദിച്ചതിന് സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മതചിഹ്നങ്ങളായ തിലകവും ഹിജാബും ധരിച്ചതിന്റെ പേരിലാണ് കുട്ടികളെ മർദിച്ചതെന്നാണ് കുട്ടികളുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഡ്രമ്മൻ സ്‌കൂളിലെ നിസാർ അഹമ്മദെന്ന അധ്യാപകനാണ് നാലാം ക്ലാസ് വിദ്യാർത്ഥിനികളായ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചത്. അധ്യാപകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇതുവരെ കുട്ടികളെ മർദ്ദിച്ചതിന്റെ കാരണം കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
രണ്ട് പെണ്‍കുട്ടികളും അവരുടെ കുടുംബവും ഒരുമിച്ച് സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജൗരി ജില്ലാ ഭരണകൂടം അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
വീഡിയോയില്‍ നീതി ആവശ്യപ്പെടുന്നതിനിടയിൽ, പല സംസ്ഥാനങ്ങളിലെയും ഹിജാബ് നിരോധനംപോലെ ജമ്മു കശ്മീരിനെ സമാനമായ അവസ്ഥയിലേക്ക് കൊണ്ടുവരാൻ ജനങ്ങൾ അനുവദിക്കില്ലെന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് പറഞ്ഞു. ഇത് സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണ്. കശ്മീര്‍ യുപിയോ ബീഹാറോ കർണാടകയോ ആക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും പിതാവ് വ്യക്തമാക്കി.
English summary; J&K Teacher Allegedly Beat 2 Girl Students Over Tilak , Hijab
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.