ശ്രീലങ്കയില്‍ പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. രാമേശ്വരത്ത് നിന്ന് പോയ 12 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ മാസം 23നാണ് പിടിയിലായത്. മത്സ്യത്തൊഴിലാളികളുടെ കസ്റ്റഡി 25 വരെ നീട്ടി.
അതിനിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് നാലുപേര്‍ കൂടി തമിഴ് നാട്ടിലെത്തി. തലൈമന്നാറില്‍ നിന്നുള്ള കുടുംബമാണ് ധനുഷ്‌കോടിയിലെത്തിയത്. കുട്ടിയുള്‍പ്പെട്ട നാലംഗ സംഘം നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്ന് പുലര്‍ച്ചെ നാലരയോടെ ധനുഷ്‌കോടിയ്ക്ക് സമീപത്തെ തുരുത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. ശ്രീലങ്കയില്‍ നിന്നും സ്പീഡ് ബോട്ടിലാണ് ഇവര്‍ എത്തിയത്. പിന്നീട് തീരദേശ സംരക്ഷണ സേന ഇവരെ അറസ്റ്റു ചെയ്ത് പൊലീസിന് കൈമാറി.
English summary; srilanka court fines Indian fishermen Rs 1 crore
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.