26 December 2024, Thursday
KSFE Galaxy Chits Banner 2

ഖത്തറിൽ കാമ്പസ് തുടങ്ങാൻ എംജി സിൻഡിക്കേറ്റ് തീരുമാനം

Janayugom Webdesk
കോട്ടയം
April 8, 2022 7:17 pm

മലയാളികളായെ പ്രവാസികൾ ഏറെയുള്ള ഖത്തറിൽ ഒരു യൂണിവേഴ്‌സിറ്റിയുടെ കാമ്പസ് തുടങ്ങാൻ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കുന്നതിന് പ്രോവൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാറിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. പ്രവാസികളുടെയും ഖത്തർ ഭരണകൂടത്തിന്റെയും അഭ്യർത്ഥന മാനിച്ച് യു.ജി.സി. യുടെയും സംസ്ഥാന സർക്കാരിന്റെയും അനുമതിയോടെയാണ് സർവ്വകലാശാല ഇതിനാവശ്യമായ നടപടികൾ സ്വീകരിത്തിച്ചുള്ളത്. സംസ്ഥാന സർവ്വകലാശാലകളിൽ മഹാത്മാഗാന്ധി സർവ്വകലാശാലയെ കൂടാതെ പൂണെ സർവ്വകലാശാലയെ മാത്രമാണ് അവിടെ കാമ്പസ് തുടങ്ങുന്നതിന് ഖത്തർ ഭരണകൂടം പരിഗണിച്ചിട്ടുള്ളത്.

പരീക്ഷ സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിനും അതിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പരീക്ഷാ ഫലം പ്രിസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച് ബന്ധപ്പെട്ട പരീക്ഷാ ചോദ്യപേപ്പറുകളുടെ ഉത്തര സൂചിക സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
ഉത്തരക്കടലാസ്സിന്റെ ഇ‑കോപ്പികൾ വിദ്യാർത്ഥികൾക്ക് 250 രൂപ ഫീസ് ഈടാക്കിക്കൊണ്ട് ലഭ്യമാക്കുന്നതിന് തീരുമാനിച്ചു. ഇത് വഴി വിദ്യർത്ഥികൾക്ക് ഉത്തരസൂചിക താരതമ്യം ചെയ്ത് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിനുള്ള തീരുമാനം യുക്തിസഹചമായി എടുക്കുവാൻ സീധിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ഫലപ്രഖ്യാപനത്തിന് ശേഷം 30 ദിവസത്തിനുള്ളിൽ സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

ഗവേഷണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവേഷണവിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളുടെ എണ്ണം ഈ വർഷം 150 ൽ നിന്ന് 200 ആക്കി വർദ്ധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. സർവ്വകലാശാല പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കിന്നതിനും സാഹായകമാകും വിധം സമഗ്രമായ ഒരു എന്റ്രർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് സോഫ്റ്റ്‌വെയർ സംവിധാന രൂപകല്പന ചെയ്യുന്നതിനും സിൻഡിക്കേറ്റ് തീരുമാനമായി. ഐ.ടി. മേഖലയിൽ നിന്നുള്ള വിദഗ്ധരുടെ സേവനം ഇതിനായി ലഭ്യമാക്കും. അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ നിലവിലുള്ള എല്ലാ ഒഴിവുകളും നിയമന നടപടികൾക്കായി പബ്ലിക് സർവ്വീസ് ക്മ്മീഷന് റിപ്പോർട്ട് ചെയ്യാനും യോഗം തീരുമാനിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.

Eng­lish Sum­ma­ry: MG Syn­di­cate decides to open cam­pus in Qatar

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.