24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 14, 2024
November 11, 2024
November 7, 2024
November 3, 2024
October 24, 2024
October 23, 2024

വിദേശ സംഭാവന സ്വീകരിക്കുന്നത് പരമമായ അവകാശമല്ല; നിയമ ഭേദഗതി ശരിവെച്ച് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2022 11:33 am

വിദേശ സംഭാവന സ്വീകരിക്കുന്നത് പരമമായ അവകാശം അല്ലെന്ന് സുപ്രീംകോടതി. സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പാസാക്കിയ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതികൾ സുപ്രീംകോടതി ശരിവെക്കുക ആയിരുന്നു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും പൊതുതാൽപര്യവും സംരക്ഷിക്കാനുള്ള നിയമ ഭേദഗതി ഭരണഘടനാപരമാണെന്ന് ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

സർക്കാറേതര സന്നദ്ധ സംഘടനകൾ(എൻജിഒ)ക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവന്ന നിയമഭേദഗതി മറ്റു നിയമ നിർമ്മാണം പോലെയല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ദേശീയ ജനാധിപത്യ ഇടത്തിൽ പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും വിദേശ ഉറവിടങ്ങളിൽനിന്നുള്ള ആതിഥേയത്വവും ഫണ്ടിങ്ങും കൊണ്ട് അനർഹമായി സ്വാധീനിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഭേദഗതി

പുതിയ നിയമഭേദഗതികൾ കടുത്തതും രാജ്യത്ത് എൻജി.ഒകളുടെ പ്രവർത്തനം അങ്ങേയറ്റം പ്രയാസത്തിലാക്കുന്നതാണെന്ന ഹരജിക്കാരായ നോയൽ ഹാപറുടെ വാദം സുപ്രീംകോടതി തള്ളിസ്ഥാപനമോ വ്യക്തിയോ സ്വീകരിച്ച വിദേശ സംഭാവന മറ്റൊരു സ്ഥാപനത്തിനോ വ്യക്തിക്കോ കൈമാറ്റം ചെയ്യുന്നത് വിലക്കുന്ന ഏഴാം വകുപ്പ്, ഭരണപരമായ ചെലവുകൾക്ക് വിദേശ സംഭാവനയുടെ 50 ശതമാനം തുക വരെ ഉപയോഗിക്കാൻ കഴിയുന്നത് മാറ്റി പകരം 20 ശതമാനമാക്കി വെട്ടിക്കുറച്ച എട്ട് (1) ബി വകുപ്പ്, നിയമലംഘനത്തിന് അന്വേഷണം നേരിടുന്ന സമയത്ത് വിദേശ സംഭാവന ഉപയോഗിക്കരുതെന്ന് നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന 11(2) വകുപ്പ്, വിദേശ സംഭാവന സ്വീകരിക്കുന്നതിന് ഏതൊരാളും എൻ.ജി.ഒയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹിയിലെ പ്രത്യേക ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങണമെന്ന് നിഷ്‌കർഷിക്കുന്ന 12, 17 വകുപ്പുകൾ ഇവയെല്ലാം ഭരണഘടനാപരമാണ് എന്ന് സുപ്രീംകോടതി വിധിച്ചു.

വിദേശ സംഭാവന സ്വീകരിക്കുന്നതിന് ഏതൊരു എൻ.ജി.ഒയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹിയിലെ പ്രത്യേക ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങണമെന്ന് 2020 ഒക്ടോബർ 13ന് നോട്ടീസ് അയച്ചതാണെന്നും അക്കൗണ്ട് തുടങ്ങാൻ 2021 ഡിസമ്പർ 31 വരെ സമയം നീട്ടിയതാണെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. നിർണിതമായ ചാനലിലൂടെ മാത്രമേ വിദേശ സംഭാവന സ്വീകരിക്കാവൂ എന്ന കേന്ദ്രത്തിന്റെ നിലപാട് നിയമപരമാണ്.

അതേസമയം, വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) പ്രകാരം രജിസ്റ്റർ ചെയ്യുന്ന സംഘടനയുടെ പ്രധാന ഭാരവാഹികളുടെ തിരിച്ചറിയലിന് ആധാർ നമ്പറുകൾ നൽകണമെന്ന വ്യവസ്ഥ തിരുത്തിയ സുപ്രീംകോടതി അതിന് പകരം പാസ്‌പോർട്ട് അനുവദിക്കണമെന്ന് വ്യക്തമാക്കി. വിദേശ സഹായം സ്വീകരിക്കുന്ന സംഘടനയുടെ പ്രധാന ഭാരവാഹികളുടെ ആധാർ നമ്പറുകൾ ലഭ്യമാക്കാൻ നിർദ്ദേശിക്കുന്ന 12 എ വകുപ്പിലാണ് സുപ്രീംകോടതി മാറ്റം നിർദ്ദേശിച്ചത്.

Eng­lish Summary:Accepting for­eign dona­tions is not an absolute right; Supreme Court upholds amend­ment to law

You may also like this video:

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.