18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024

ഹിന്ദി പഠിച്ച് ഇന്ത്യക്കാരാണെന്ന്തെളിയിക്കേണ്ട കാര്യമില്ല; അമിത്ഷായെതള്ളി തമിഴ്‌നാട് ബിജെപിഘടകം

Janayugom Webdesk
ന്യൂഡല്‍ഹി
April 14, 2022 2:38 pm

കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായുടെ ഹിന്ദിവാദത്തെ എതിര്‍ത്ത് തമിഴ്‌നാട് ബിജെപി. ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.ഒരു ഭാഷ പഠിച്ച് ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കേണ്ട സാഹചര്യമൊന്നുമില്ല.

തൊഴില്‍ സംബന്ധമായോ ഉപജീവന പ്രശ്നങ്ങളോ ഉള്ളപ്പോള്‍ ഒരാള്‍ക്ക് ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കാം,’ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു. തനിക്ക് ഹിന്ദി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോഡി പോലും എല്ലാവരും അവരുടെ പ്രാദേശിക ഭാഷകളില്‍ പഠിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
ഒരു ഭാഷയെയും വെറുക്കേണ്ടതില്ല, എന്നാല്‍ തമിഴിന് പകരം ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.തമിഴ് ഞങ്ങളുടെ മാതൃഭാഷയാണ്, ഭാഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല. 

പക്ഷേ ഒരു ഭാഷയും പഠിക്കുന്നതില്‍ നിയന്ത്രണമില്ല, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കരു നാഗരാജന്‍ പറഞ്ഞു.ഇംഗ്ലീഷിനു പകരം ഹിന്ദിയില്‍ സംസാരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം നടന്നിരുന്നു. 

Eng­lish Summary:There is no need to learn Hin­di and prove that you are Indi­an; Tamil Nadu BJP rejects Amit Shah

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.