21 September 2024, Saturday
KSFE Galaxy Chits Banner 2

മെഗി ചുഴലിക്കാറ്റ്: മരണം 123 കടന്നു, ഒന്നരലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍

Janayugom Webdesk
മനില
April 14, 2022 2:43 pm

ഫിലിപ്പൈന്‍സില്‍ നാശം വിതച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് മെഗിയില്‍ മരിച്ചവരുടെ എണ്ണം 123 ആയി. പ്രകൃതി ദുരന്തത്തെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നിരവധിപേര്‍ കുടുങ്ങുക്കിടക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവർത്തം തുടരുമെന്ന് ഫിലിപ്പൈൻ സൈന്യം അറിയിച്ചു.പ്രതിവർഷം ശരാശരി 20 ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ നാശംവിതയ്ക്കുന്ന 7,600-ലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ഫിലിപ്പീൻസില്‍ ഈ വർഷം ബാധിച്ച ആദ്യത്തെ ചുഴലിക്കാറ്റാണ് മെഗി.

മരിച്ചവരിൽ 86 പേരും ലെയ്‌റ്റെ പ്രവിശ്യയിലെ മണ്ണിടിച്ചിലിന് സാധ്യതയുള്ള മലയോര മേഖലയായ ബേബേയിലാണ്, ഇവിടെ 236 പേർക്ക് പരിക്കേറ്റതായി സർക്കാര്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.മണിക്കൂറിൽ 65 കിലോമീറ്റർ (40 മൈൽ) വരെ വേഗത്തിലുള്ള കാറ്റും 80 കിലോമീറ്റർ (49 മൈൽ) വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റുമുണ്ടായതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. 1,62,000ല്‍പ്പം ആളുകളെ ദുരിതാശ്വാസകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം 41,000 പേർ ബന്ധുക്കൾക്കൊപ്പം താമസിക്കുന്നുണ്ടെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഡിസംബറിൽ, മധ്യ ഫിലിപ്പൈൻസിനെ തകർത്ത കാറ്റഗറി 5 റായി ചുഴലിക്കാറ്റില്‍ 405 പേര്‍ മരിക്കുകയും 1,400 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളിലൊന്നായ ഹൈയാൻ ചുഴലിക്കാറ്റില്‍ 6,300 പേരും മരിച്ചിരുന്നു. 2013 ലാണ് ഇതുണ്ടായത്.

Eng­lish Sum­ma­ry: Storm Megi: Death toll ris­es to 123, with more than 1.5 mil­lion peo­ple in relief centers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.