രാജസ്ഥാനില്‍ രാമനവമി ദിവസത്തിലുണ്ടായ അതിക്രമത്തിന് പിന്നാലെ കരൗലിയിലെ ജില്ലാകളക്ടറടക്കം 69 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. പുതിയ ഉത്തരവനുസരിച്ച് കരൗലിയില്‍ രാജേന്ദ്ര സിങ് ഷെഖാവത്തിനെ മാറ്റി അങ്കിത് കുമാര്‍ സിങ്ങിനെ ജില്ലയുടെ പുതിയ കളക്ടറായി നിയമിച്ചിട്ടുണ്ട്.
ഷെഖാവത്തിനെ ജയ്പൂരിലെ ഡിപ്പാര്‍ട്ട്മെന്റല്‍ എന്‍ക്വയറി കമ്മിഷണറാക്കിയാണ് സ്ഥലം മാറ്റിയത്. ഈ മാസം രണ്ടിന് പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ റാലിയില്‍ മുസ്ലിം പള്ളിക്കുനേരെയുണ്ടായ കല്ലേറാണ് കരൗലിയില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്.
അല്‍വാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് കൈകാര്യം ചെയ്യുന്നതില്‍ വ്യാപക വിമര്‍ശനം നേരിട്ട അല്‍വാര്‍ ജില്ലാ കലക്ടര്‍ നന്നുമാല്‍ പഹാരിയക്കാണ് മറ്റൊരു സ്ഥലം മാറ്റം. ജയ്പൂര്‍ വികസന അതോറിറ്റി കമീഷണറായിരുന്ന ഗൗരവ് ഗോയലിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
English summary;Karauli: 69 officials, including the district collector, have been transferred
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.