പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രണയത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യം. അമ്മയുടെ സഹോദരിയുടെ മകളുമായി പ്രതി മുകേഷിന് അടുപ്പമുണ്ടായിരുന്നു. ഇതിനെ എതിർത്തതാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെട്രോളും പടക്കവുമായാണ് പ്രതി എത്തിയത്. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കുടുംബത്തെ തീവെച്ച് കൊലപ്പെടുത്താൻ പ്രതി ഗൂഢാലോചന നടത്തിയെന്നാണ് സൂചന. പൊലീസ് ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
English Summary:Four members of a family hacked to death in Choolanur updates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.