22 November 2024, Friday
KSFE Galaxy Chits Banner 2

വ്യാജ കോള്‍ സെന്റര്‍; എട്ട് പേര്‍ അറസ്റ്റില്‍

Janayugom Webdesk
കൊല്‍ക്കത്ത
April 15, 2022 5:12 pm

കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഏരിയയിലെ വ്യാജ കോള്‍ സെന്ററില്‍ പൊലീസ് റെയ്ഡില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. 13 ലാപ്ടോപ്പുകളും എട്ട് മൊബൈല്‍ ഫോണുകളും നാല് ഹാര്‍ഡ് ഡിസ്‌കുകളും 19 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഗാര്‍ഡന്‍ റീച്ച് ഏരിയയിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.

അന്വേഷണത്തില്‍ ലൈസന്‍സില്ലാതെയാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. കോള്‍ സെന്റര്‍ ഉടമ ഉടന്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കോള്‍ സെന്റര്‍ ഉടമയെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; Fake call cen­ter; Eight arrested

You may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.