സാമുദായിക ലഹള പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അമരാവതി ജില്ലയിലെ അചാല്‍പുര്‍, പരാത്‌വാഡ നഗരങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ അചാല്‍പുര്‍ ദുല്‍ഹ ഗേറ്റ് പ്രദേശത്ത് കാവിക്കൊടി സ്ഥാപിച്ച് ഹിന്ദുത്വവാദികള്‍ സംഘര്‍ഷത്തിന് കളമൊരുക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളിലുമുള്ളവര്‍ സംഘടിച്ച് പരസ്പരം കല്ലേറ് നടത്തി. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ പൊലീസെത്തിയാണ് സംഘര്‍ഷത്തിന് ശമനമുണ്ടാക്കിയത്. 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍ പറഞ്ഞു. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുകൊണ്ട് കലാപത്തിന് വഴിയൊരുക്കാനുള്ള നീക്കങ്ങള്‍ നടന്നുവെന്നും സൈബര്‍ പൊലീസ് ഇത്തരം പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
English Summary: Communal riots: Curfew in Amravati
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.