23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 13, 2024

അശ്ലീല സിനിമയിൽ അഭിനയിച്ചുവെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കൊ ലപ്പെടുത്തി

Janayugom Webdesk
ബംഗളൂരു
April 19, 2022 2:51 pm

അശ്ലീല വീഡിയോകള്‍ക്ക് അടിമയായ യുവാവ് ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് കൊലപ്പെടുത്തി. ജഹീർ പാഷ (40)യാണ് ഭാര്യ മുബീന (35)യെ നീലചിത്രങ്ങളില്‍ അഭിനയിച്ചുവെന്ന് സംശയിച്ച് കുത്തികൊലപ്പെടുത്തിയത്. രാംനഗറിലാണ് പുലര്‍ച്ചെ 12.30ന് സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ പ്രതി ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. രണ്ട് മാസം മുമ്പ് കോലാറിൽ ഒരു കുടുംബ ചടങ്ങിനിടെ വച്ച് മര്‍ദ്ദിച്ചിരുന്നതായും, അശ്ലീല വീഡിയോകളില്‍ അഭിനയിച്ചുവെന്ന് സംശയിച്ചാണ് മർദ്ദനമെന്ന് അപ്പോഴാണ് ബന്ധക്കളും വീട്ടുകാരും അറിയുന്നത്. 

20 ദിവസം മുമ്പും ഇതേകാരണം പറഞ്ഞ് ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് മുബീനയുടെ പിതാവ് ബയാതരായണപുര പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങി. എന്നാല്‍ പരാതി നല്‍കുന്നതില്‍ നിന്ന് പിതാവിനെ മുബീന പിന്തിരിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ ദമ്പതികളുടെ മൂത്ത മകനാണ് അടുത്തുള്ള മുത്തച്ഛൻ ഗൗസ് പാഷയുടെ വീട്ടിലെത്തി കൊലപാതക വിവരം അറിയിക്കുന്നത്. വീട്ടിലെത്തിയ ഗൗസ് പാഷയാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 വർഷമായി വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് മക്കളുണ്ട്. സംഭവം നടക്കുന്നതിന് നാല് ദിവസം മുമ്പാണ് ദമ്പതികൾ നഗരത്തിൽ നിന്ന് രാമനഗറിലേക്ക് താമസം മാറിയത്.

Eng­lish Summary:Suspicion of act­ing in porno­graph­ic film; Hus­band kills wife in front of children
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.