അപകട നിവാരണ പ്രവർത്തനങ്ങളിൽ ജീവനക്കാരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി കെഎംഎംഎൽ‑ൽ മോക്ഡ്രിൽ നടന്നു. കമ്പനിയുടെ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റിലാണ് മോക്ഡ്രില്‍ നടത്തിയത്. ഫയർ ആന്റ് റസ്ക്യൂ, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പുകളിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് മോക്ഡ്രിൽ നടത്തിയത്. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് സീനിയർ ജോയിന്റ് ഡയറക്ടർ എസ് മണി, മെഡിക്കൽ ജോയിന്റ് ഡയറക്ടർ ഡോക്ടർ റൂബിൻ സിറിൽ, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഇൻസ്പെക്ടർ വിപിൻ, കെമിക്കൽ ഇൻസ്പെക്ടർ സിയാദ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് ഡോ. ശ്രീജ, ചവറ ഫയർ സ്റ്റേഷൻ ഓഫീസർ സക്കരിയ അഹമ്മദ്കുട്ടി, ഫയർ ഓഫീസർ സജികുമാർ, കെഎംഎംഎൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.