റഷ്യ‑ഉക്രെയ്ൻ യുദ്ധ ആശങ്കകളുടെ പേരിൽ അന്താരാഷ്ട്ര നാണയ നിധി 2022–23 ലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 8.2 ശതമാനമായി കുറച്ചു. ഇന്ത്യയുടെ വളർച്ചാ പ്രവചനം 80 അടിസ്ഥാന പോയിന്റ് കുറച്ചുകൊണ്ടാണ് 8.2 ശതമാനമാക്കിയത്.
യുദ്ധം ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോഗത്തെ ബാധിക്കുമെന്നും പണപ്പെരുപ്പം വർധിക്കുന്നത് വളർച്ചയെ ബാധിക്കുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി.
ഇന്നലെ പുറത്തിറക്കിയ ‘വേൾഡ് ഇക്കണോമിക് റിപ്പോർട്ടിൽ’ ഉയർന്ന എണ്ണവില സ്വകാര്യ ഉപഭോഗത്തെയും നിക്ഷേപത്തെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021–22ൽ പ്രതീക്ഷിക്കുന്ന 1.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ 2022–23 ലെ ധനക്കമ്മി 3.1 ശതമാനമായിരിക്കുമെന്നും സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ 2023–24 ജിഡിപി വളർച്ചാ പ്രവചനവും 7.1 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്ത്യയെക്കൂടാതെ, സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള സുപ്രധാന പ്രവചനങ്ങൾ ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളെ കുറിച്ചാണ്. ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥ 2022 ൽ 35 ശതമാനം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം കാരണം ആഗോള സാമ്പത്തിക സാധ്യതകൾ ഗുരുതരമായി പിന്നോട്ട് പോയെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയർ ഗൗറിഞ്ചാസ് പറഞ്ഞു.
English summary;IMF expects India’s growth to slow to 8.2%
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.