സാമ്പത്തിക പ്രതിസന്ധി രുക്ഷമായ തുടരുന്ന ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നീക്കത്തില്‍ പ്രതിപക്ഷം വിജയിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്കി മുന്‍ പാര്‍ലമെന്റംഗം. അവിശ്വാസ പ്രമേയം വിജയിക്കാന്‍ ആവശ്യമായ 225 അംഗങ്ങളില്‍ 113 അംഗങ്ങളുടെ പിന്തുണ പ്രതിപക്ഷം നേടിയെടുത്തതായി പ്രഡിഡന്റ് ഗോതബയ രാജപക്സെ പുറത്താക്കിയ പാര്‍ലമെന്റഗം വെളിപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധി കെെകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായിത്തുടരുന്ന സാഹചര്യത്തില്‍ 113 പേരെ ഏകീകരിക്കാന്‍ കഴിയുന്ന സഖ്യത്തിന് അധികാരം കെെമാറാമെന്ന് ഗോതബയ പ്രഖ്യാപിച്ചിരുന്നു.
മുന്‍ ധനകാര്യ മന്ത്രിയായിരുന്ന ബേസില്‍ രാജപക്സയെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ഗോതബയ പുറത്താക്കിയ ഊര്‍ജ മന്ത്രി ഉദയ ഗമ്മന്‍പിലയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുഖ്യ പ്രതിപക്ഷമായ സമാഗി ജന ബാലവേഗയ, മാര്‍ക്സിസ്റ്റ് ജനതാ വിമുക്തി പെരുമുന, തമിഴ് നാഷണല്‍ മുന്നണി എന്നിവരുടെ പിന്തുണയോടെ അവിശ്വസ വോട്ടെടുപ്പ് വിജയിക്കുമെന്നും ഗമ്മന്‍പില പറഞ്ഞു. നിലവില്‍ 120 അംഗങ്ങളുടെ പിന്തുണയാണ് പ്രതിപക്ഷത്തിനുള്ളതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
English Summary:Former minister says more MPs in Sri Lanka have withdrawn support for the government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.