സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിഖ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം നടത്തി. എംഎൻവിജി അടിയോടി നഗറില്‍ (ശിക്ഷക് സദൻ കണ്ണൂർ) ൽ നടന്ന സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പുഷ്പ മോഹൻ സ്വാഗതം പറഞ്ഞു. സംഘടന റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ അവതരിപ്പിച്ചു. പ്രവർത്തനറിപ്പോർട്ട് ജില്ലാ സെക്രട്ടറി റോയി ജോസഫ് അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ‚എം.സി ഗംഗാധരൻ ‚നാരായണൻ കുഞ്ഞിക്കണ്ണോത്ത്,സിജു പി.തോമസ് എന്നിവർ സംസാരിച്ചു. വരവ് ചെലവ് കണക്ക് ട്രഷറർ സുധീഷ് പി അവതരിപ്പിച്ചു.ഭവ്യ കെ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി രവീന്ദ്രൻ കെ.വി ( പ്രസിഡന്റ് ),രാജീവൻ പി ‚പ്രദീപ് ടി എസ്, ഭവ്യ കെ(വൈസ് പ്രസിഡന്റുമാർ),റോയി ജോസഫ് കെ (സെക്രട്ടറി), പുഷ്പ മോഹൻ,ഷൈജു സി ടി,റജി ജേക്കബ് (ജോയിന്റ് സെകട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു.
English Summary: Immediate release of arrears of government employees: Joint Council
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.