23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

June 18, 2024
April 11, 2024
April 10, 2024
April 10, 2024
July 3, 2023
June 19, 2023
June 19, 2023
April 22, 2023
April 22, 2023
April 20, 2023

ഈദ് ആഘോഷങ്ങള്‍: രാജ്യവ്യാപകമായി സുരക്ഷ ഏര്‍പ്പെടുത്തി, ഖാര്‍ഗോണില്‍ കര്‍ഫ്യൂ

Janayugom Webdesk
ന്യൂഡല്‍ഹി
May 1, 2022 6:41 pm

രാമനവമിയെത്തുടര്‍ന്ന് അക്രമങ്ങളുണ്ടായ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി സുരക്ഷ ഏര്‍പ്പെടുത്തി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയന്ത്രങ്ങളും ജാഗ്രതയും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി വിവിധ സംസ്ഥാനങ്ങളിലെ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അതിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളമുള്ള 54,000 ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ആഘോഷങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അതിനിടെ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മെയ് രണ്ട്, മൂന്ന് തിയതികളിൽ ഖാർഗോണിൽ സമ്പൂർണ കർഫ്യു ആയിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈദ് നമസ്‌കാരങ്ങൾ വീട്ടിൽ വെച്ച് നടത്താനാണ് നിർദേശം. എന്നാൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും ഈ ദിവസങ്ങളിൽ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും ഖാർഗോൺ അഡിഷണൽ മജിസ്‌ട്രേറ്റ് സമ്മർ സിംഗ് അറിയിച്ചു. അക്ഷയ തൃതീയ, പരശുരാമ ജയന്തി തുടങ്ങിയ ദിനങ്ങളിലും ജില്ലയിൽ യാതൊരു പരിപാടിയും സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അക്രമസംഭവങ്ങളെ തുടർന്ന് സംഘർഷ സാധ്യത മുൻ നിർത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. ഈദിന് പുറമെ അംബേദ്കർ ജന്മദിനം, മഹാവീർ ജയന്തി, ദുഃഖവെള്ളി, ഹനുമാൻ ജയന്തി എന്നിവയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ പത്തിന് രാമനവമി ഘോഷയാത്രക്കിടെയാണ് ഖാർഗോൺ നഗരത്തിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് തീവെപ്പും കല്ലേറുമുണ്ടായി. അക്രമത്തിനിടെ പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ചൗധരിക്ക് വെടിയേറ്റിരുന്നു. സംഘർഷത്തിൽ 24 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഖാർഗോണിലുടനീളം 64 വർഗീയ കലാപ കേസുകളുമായി ബന്ധപ്പെട്ട് 150 ലധികം പേർ അറസ്റ്റിലായി. മതപരമായ വിഷയങ്ങളില്‍ ഇടപെടില്ലെന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാട്.

Eng­lish Sum­ma­ry: Eid Cel­e­bra­tions, Cur­few imposed in Khar­gone, secu­ri­ty beefed up in the country

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.