24 December 2024, Tuesday
KSFE Galaxy Chits Banner 2

തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുത്തനെ കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2022 6:44 pm

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുത്തനെ കൂടി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയാണ് (സിഎംഐഇ) പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

മാര്‍ച്ചില്‍ 7.60 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഏപ്രില്‍ മാസത്തില്‍ 7.83 ശതമാനമായി വര്‍ധിച്ചു. ഇതില്‍ തന്നെ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചില്‍ 8.28 ശതമാനമായിരുന്നത് ഏപ്രിലില്‍ 9.22 ശതമാനമായി വര്‍ധിച്ചു. അതേസമയം ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 7.29 ശതമാനത്തില്‍നിന്ന് 7.18 ആയി കുറഞ്ഞു.

ഹരിയാനയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത്. 34.5 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായ്മാ നിരക്ക്. തൊട്ടുപിന്നാലെ 28.8 ശതമാനവുമായി രാജസ്ഥാനുമുണ്ട്. സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയാണ് തൊഴിലില്ലായ്മയുടെ പ്രധാന കാരണമെന്നും സിഎംഐഇ വ്യക്തമാക്കുന്നു.

തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം ചില്ലറ പണപ്പെരുപ്പം കഴിഞ്ഞ 17 മാസത്തിനിടെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ജനജീവിതം ഏറെ ദുഷ്ക്കരമാക്കുന്നുണ്ട്. മാര്‍ച്ചില്‍ 6.95 ശതമാനമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പം. ഇത് ഈ വര്‍ഷം അവസാനത്തോടെ 7.5 ശതമാനത്തിലെത്തിയേക്കാം എന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish summary;Unemployment rate ris­es sharply again

You may also like this video;

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.