23 November 2024, Saturday
KSFE Galaxy Chits Banner 2

കനത്ത ചൂട്, ഗോതമ്പ് ഉല്പാദനത്തില്‍ റെക്കോഡ് ഇടിവ്

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2022 8:45 pm

അഞ്ചുവര്‍ഷത്തെ തുടര്‍ച്ചയായ റെക്കോഡ് വിളവെടുപ്പിന് പിന്നാലെ ഗോതമ്പ് കൃഷിയില്‍ കനത്ത ഇടിവ്. മാര്‍ച്ച് പകുതിയോടെ താപനില പെട്ടന്ന് കുതിച്ചുയര്‍ന്നതാണ് വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്പാദനം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 78.5 ലക്ഷം ടണ്‍ ഗോതമ്പാണ് ഇന്ത്യ കയറ്റിയയച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 275 ശതമാനം കൂടുതലാണിത്. ഗോതമ്പ് ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്നാണ് ഉല്പാദനം കുറ‍ഞ്ഞതാണ് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി വര്‍ധിക്കാന്‍ പ്രധാന കാരണം.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 120 ലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ഉണ്ടായേക്കുമെന്നാണ് വ്യാപാരികളും സര്‍ക്കാരും പ്രതീക്ഷിക്കുന്നത്. താപനിലയില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്താതിരുന്ന ഫെബ്രുവരി പകുതിയില്‍ 11.132 കോടി ടണ്‍ ഗോതമ്പാണ് വിളവെടുത്തത്. കഴിഞ്ഞ വര്‍ഷം ഇത് 10.959 കോടി ടണ്‍ ആയിരുന്നു. പ്രതീക്ഷിക്കുന്ന ഉല്പാദത്തെ കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും റോയ്ട്ടേഴ്സ് പുറത്തുവിട്ട കണക്കനുസരിച്ച് ഇത് 10.959 കോടി ടണ്‍ ആണ്.

ഗോതമ്പ് ഉല്പാദനത്തിലുണ്ടായ ഇടിവ് സംബന്ധിച്ച് പൂര്‍ണ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല, ഇത് തുടക്കം മാത്രമാണെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവിലേത് അഭൂതപൂര്‍വമായ ഒരു സാഹചര്യമാണ്. വിളവെടുക്കുന്ന ഗോതമ്പിന്റെ വലിപ്പം പോലും മുന്‍കൂട്ടി പറയുക അസാധ്യമാണെന്ന് ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വ്യാപാരി പറഞ്ഞു.

Eng­lish summary;Heavy heat, record decline in wheat production

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.