കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ സർക്കാർ വിഹിതം നൽകി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്‍ (എഐടിയുസി) നേതൃത്വത്തിൽ റേഷൻ വ്യാപാരി ക്ഷേമനിധി ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. മാർച്ച് രാവിലെ 11 ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, ജനറൽ സെക്രട്ടറി പി ജി പ്രിയൻ കുമാർ എന്നിവർ സംസാരിക്കും. ക്ഷേമ നിധിയിൽ സെയിൽസ്‌മാൻമാരെയും ഉൾപ്പെടുത്തി വിപുലീകരിച്ച് ഇഎസ്ഐ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തി ക്ഷേമനിധി കാലോചിതമായി പരിഷ്കരിക്കുക, കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ വിതരണ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ക്ഷേമനിധിയിലേക്ക് പണം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഫെഡറേഷന്‍ നടത്തിവരുന്ന ‘തൊഴിൽ അവകാശ സംരക്ഷണ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായാണ് മാര്‍ച്ച്.
English Summary:Ration Employees Federation Welfare Fund Office March and Dharna today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.