അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന കേസില്‍ ഏഴാം പ്രതി സൈബര്‍ ഹൈക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷി. ഇതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിനും അഭിഭാഷകര്‍ക്കുമെതിരെ സായ് ശങ്കര്‍ മൊഴി നല്‍കി.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് നടപടി. സിആര്‍പി 306 വകുപ്പ് പ്രകാരം സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതിനായി കോടതി നോട്ടീസ് പുറപ്പെടുവിച്ചു. മേയ് ഏഴാം തീയതി മൂന്ന് മണിക്ക് സി ജെ എം കോടതിയില്‍ ഹാജരാകാനാണ് സായ്ശങ്കറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയുമായ നടന്‍ ദിലീപിന്റെ ഫോണില്‍ നിന്നും നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചാറ്റുകളും രേഖകളും നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ മായ്ച്ചു കളഞ്ഞ രണ്ട് ഫോണുകളിലും കോടതി രേഖകളും ഉണ്ടായിരുന്നെന്നും സായ്ശങ്കര്‍ പറഞ്ഞു.
English Summary:Attempt to assassinate investigating officers; Sai Shankar will be pardoned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.