9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

Janayugom Webdesk
പന്തളം
May 7, 2022 3:40 pm

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളത്താണ് സംഭവം. ശരീരത്തില്‍ പരിക്കേറ്റ പാടുകളോടെയാണ് ഇയാളെ കണ്ടെത്തിയത്. ഇത് കൊലപാതകമാണോയെന്ന് സംശയം ഉയര്‍ത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഏഴ് മണിയോടെ പന്തളത്ത് കുന്നുകുഴിയ്ക്ക് സമീപമുള്ള വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 

സ്ഥലത്ത് എത്തിയ പൊലീസാണ് മുളക്കുഴ സ്വദേശിയായ വർഗീസാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിനടുത്ത് നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെത്തി. ഇയാളുടെ ശരീരത്തിൽ പലയിടങ്ങളിലായി ക്ഷതമേറ്റ നിലയിലുള്ള മുറിവുകൾ ഉണ്ട്. മുങ്ങി മരണത്തിനുള്ള സാധ്യതയില്ലെന്ന് പൊലീസ് പറയുന്നു. ശരീരത്തിലുള്ള പരിക്കുകളിൽ സംശയം ജനിപ്പിക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു.

അടുത്തുള്ള പള്ളിയിലെ പെരുന്നാളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇയാള്‍ നാട്ടുകാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അബ്കാരി, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ ശിക്ഷയനുഭവിച്ചിരുന്നു വര്‍ഗീസ്.

Eng­lish Summary:A young man accused in a crim­i­nal case has died in a flood
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.