15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024

സ്വച്ഛ്ഭാരത് പരാജയം; അഞ്ചിലൊന്നു കുടുംബത്തിന് ആശ്രയം വെളിയിട വിസര്‍ജനം

Janayugom Webdesk
ന്യൂഡൽഹി
May 10, 2022 9:34 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്വച്ഛ്ഭാരത് പദ്ധതി ഫലം കണ്ടില്ലെന്ന് റിപ്പോർട്ട്. പദ്ധതി തുടങ്ങി എട്ടുവര്‍ഷമായിട്ടും രാജ്യത്തെ അഞ്ചിലാെന്നു കുടുംബങ്ങള്‍ വെളിയിട വിസർജനം നടത്തുന്നുവെന്ന് കേന്ദ്രസർക്കർ തന്നെ സമ്മതിക്കുന്നു. കഴിഞ്ഞദിവസം കുടുംബാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ 19 ശതമാനം വീടുകളും ശൗചാലയം ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. 

തുറസായ സ്ഥലത്തെ മല‑മൂത്ര വിസർജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്ടോബറിലാണ് നരേന്ദ്ര മോഡി സർക്കാർ സ്വച്ഛ് ഭാരത് (ക്ലീൻ ഇന്ത്യ) ദൗത്യം ആരംഭിച്ചത്. ദൗത്യം ആരംഭിച്ച് അഞ്ച് വർഷം പൂർത്തിയായ 2019 ഒക്ടോബർ രണ്ടിന് വെളിയിട വിസർജനം നടത്തുന്നവരുടെ എണ്ണം 600 ദശലക്ഷത്തിൽ നിന്ന് നാമമാത്രമായി കുറഞ്ഞുവെന്ന് മോഡി പ്രഖ്യാപിച്ചു. സർക്കാർ നിർമ്മിച്ച ശൗചാലയങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടി വെളിയിട വിസർജന രഹിത രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
2019 ജൂണിനും 2021 ഏപ്രിലിനുമിടയിലാണ് കുടുംബാരോഗ്യ സർവേ നടത്തിയത്. ഇന്ത്യയിലുടനീളമുള്ള 6,36,699 വീടുകളിൽ നടത്തിയ സർവേയിൽ 83 ശതമാനത്തിന് ശൗചാലയം ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ 19 ശതമാനം വീടുകളും ശൗചാലയങ്ങൾ ഉപയോഗിക്കുന്നില്ല. 

ശൗചാലയ നിർമ്മാണത്തിനെന്ന പേരിൽ കഴിഞ്ഞ എട്ടു വർഷം മോഡി സര്‍ക്കാര്‍ പെട്രോൾ, ഡീസൽ അധിക നികുതിയായി പിരിച്ചത് 20 ലക്ഷം കോടി രൂപയാണ്. കോവിഡ് കാലത്തു പോലും രണ്ടര ലക്ഷം കോടി രൂപ ജനങ്ങളെ പിഴിഞ്ഞു. എന്നിട്ടും അഞ്ചിലൊന്നു കുടുംബങ്ങൾക്ക് ശൗചാലയമില്ലെന്നാണ് കേന്ദ്ര ഏജൻസി തന്നെ ഇപ്പോൾ വെളിപ്പെടുത്തുന്നത്. 

Eng­lish Summary:Swachhbharat fail­ure; One-fifth of fam­i­lies depend on out­door discharge
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.