23 November 2024, Saturday
KSFE Galaxy Chits Banner 2

ഭൂമിയെ ലക്ഷ്യമിട്ട് ഛിന്ന ഗ്രഹം

Janayugom Webdesk
വാഷിങ്ടണ്‍
May 13, 2022 10:48 pm

ഭൂമിയെ ലക്ഷ്യമാക്കി ഛിന്ന ഗ്രഹം വരുന്നു. തിങ്കളാഴ്ച ഇത് ഭൂമിക്ക് സമീപം എത്തുമെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 1608 അടി വിസ്തീര്‍ണമുള്ള ഛിന്ന ഗ്രഹം 388945 (2008 ടിഇസഡ്3) 16ന് പുലര്‍ച്ചെ 2.48 ഓടെ ഭൂമിക്ക് സമീപത്തുകൂടെ കടന്നു പോകും. 

ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് കെട്ടിടം, ഈഫല്‍ ടവര്‍, സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി തുടങ്ങിയവയേക്കാള്‍ വലുപ്പം ഛിന്ന ഗ്രഹത്തിനുണ്ട്. ഇത് ഭൂമിയില്‍ പതിച്ചാല്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ഭൂമിയില്‍ നിന്ന് ഏകദേശം 2.5 ദശലക്ഷം മൈൽ അകലെയായി ഇത് കടന്നു പോകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

ഗ്രഹങ്ങളുടെ അവശിഷ്ടങ്ങളാണ് ഛിന്ന ഗ്രഹങ്ങള്‍. ഇവ ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കും. ഇതാദ്യമായല്ല ഛിന്ന ഗ്രഹം 388945 ഭൂമിക്ക് സമീപം എത്തുന്നത്. 2020 മേയില്‍ 1.7 ദശലക്ഷം മൈല്‍ അകലെയായി ഇത് കടന്നു പോയിരുന്നു. സൂര്യനെ വലംവയ്ക്കുമ്പോള്‍ ഓരോ രണ്ട് വര്‍ഷത്തിലും ഛിന്ന ഗ്രഹം ഭൂമിയെ തൊട്ടുരുമ്മി കടന്നുപോകുന്നു എന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു. 

2024 മേയില്‍ 6.9 ദശലക്ഷം മൈല്‍ അകലെയായിട്ടായിരിക്കും ഛിന്ന ഗ്രഹം അടുത്ത തവണ കടന്നു പോകുക. 2163 ല്‍ ഇത്തവണത്തേക്കാള്‍ കുറച്ചുകൂടി അടുത്തായി കടന്നു പോകും. വലിയ ഛിന്ന ഗ്രഹങ്ങള്‍ ഭൂമിക്ക് 4.65 ദശലക്ഷം മൈല്‍ അകലത്തില്‍ എത്തിയാല്‍ അത് അപകടകരമായേക്കാമെന്ന് നാസ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചില കൂറ്റൻ ഛിന്ന ഗ്രഹങ്ങള്‍ ഭൂമിക്ക് അപകടകരമാണെന്ന് ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Eng­lish Summary:Asteroid aimed at Earth
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.