ദേശീയ വിദ്യാഭ്യാസ നയം നിരാകരിക്കുക എന്ന മുദ്രാവാക്യവുമായി എഐഎസ്എഫ് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയും പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം നിരാകരിക്കണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര് ബിന്ദു, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ പൊന്മുടി, വിദ്യാഭ്യാസ മന്ത്രി അന്പില് മഹേഷ്, മഹാരാഷ്ട്ര മന്ത്രി ജിതേന്ദര്‍ അവ്ഹാദ്, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി വസന്തി ദേവി, പ്രൊഫ. അരുണ്‍കുമാര്‍, ഗജേന്ദ്രബാബു, എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര് തിരുമലൈ, എഐഎസ്എഫ് പ്രസിഡന്റ് ശുവം ബാനര്‍ജി, ജനറല്‍ സെക്രട്ടറി വിക്കി മഹേശരി എന്നിവര്‍ സംസാരിച്ചു.
English Summary: Reject Central Government’s New Education Policy: AISF
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.