രാജ്യത്ത് അധിനിവേശം നടത്താതെ തന്നെ പാകിസ്ഥാനെ അമേരിക്ക അടിമയാക്കിയെന്ന് മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇറക്കുമതി ചെയ്ത സർക്കാരിനെ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് പ്രവിശ്യയിലെ ഫൈസലബാദിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി.
അമേരിക്കയെ രൂക്ഷമായി വിമർശിച്ച ഇംറാൻ, യുഎസ് സ്വയം കേന്ദ്രീകൃത രാജ്യമാണെന്നും സ്വന്തം താൽപര്യങ്ങൾക്ക് മുൻഗണന നൽകി മാത്രമേ മറ്റുള്ളവരെ സഹായിക്കൂവെന്നും വിമര്‍ശിച്ചു.
പാക് വിദേശ്യകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും ആദ്ദേഹത്തിന്റെ പിതാവ് ആസിഫ് അലി സർദാരിയും അഴിമതിക്കാരാണ്. അവർ സ്വത്തുക്കളെല്ലാം രാജ്യത്തിന് പുറത്ത് സൂക്ഷിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് അമേരിക്കയെ പിണക്കാത്തതെന്നും ഇംറാൻ ആരോപിച്ചു.
English summary;The US enslaved Pakistan without invasion; Imran Khan
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.