22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

കോണ്‍ഗ്രസിന് തിരിച്ചടി: എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരൻ എല്‍ഡിഎഫിനൊപ്പം

Janayugom Webdesk
തിരുവനന്തപുരം
May 19, 2022 1:19 pm

തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഡിസിസി ജനറൽ സെക്രട്ടറി സിപിഐഎംല്‍ ചേർന്നു. എം ബി മുരളീധരൻ ആണ് സിപിഎമ്മിൽ ചേർന്നത്. ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ എംബി മുരളീധരൻ പരസ്യമായി രംഗത്തെത്തിയിരുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു മുരളീധരൻ ഉന്നയിച്ചിരുന്നത്.

കോണ്‍ഗ്രസ് നേതാവും എംപിയും, മുന്‍ തൃക്കാക്കര എംഎല്‍എയുമായിരുന്ന ബെന്നിബഹന്നാന്‍റെ അടുത്ത ആളുകൂടിയാണ് മുരളീധരന്‍ ഇനിമുതല്‍ എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എം ബി മുരളീധരന്‍ പറഞ്ഞു.സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ അറിയിച്ചിരുന്നു.

എന്നാല്‍ നേതൃത്വം വ്യത്യസ്ത സമീപനം സ്വീകരിക്കുകയായിരുന്നു. മോശമായ പ്രതികരണമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉണ്ടായത്.സ്ഥാനാര്‍ഥിത്വം നല്‍കിയല്ല മറ്റ് തരത്തിലാണ് പി ടി തോമസിന്റെ കുടുംബത്തെ സഹായിക്കേണ്ടിയിരുന്നത്. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരെ പരിഗണിക്കേണ്ടിയിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

നിരവധി അതൃപ്തര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. താന്‍ പര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഇനി എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.

Eng­lish Summary:In retal­i­a­tion to the Con­gress, DCC Gen­er­al Sec­re­tary MB Muraleed­ha­ran joined the CPI (M)

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.