3 May 2024, Friday

Related news

May 2, 2024
May 2, 2024
April 24, 2024
April 22, 2024
February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024

കെഎസ്ആർടിസിയുടെ ജൻ‍റം ലോഫ്ലോർ എസി ബസുകൾ പൊളിക്കാൻ തീരുമാനം

Janayugom Webdesk
തിരുവനന്തപുരം
May 19, 2022 6:23 pm

കെഎസ്ആർടിസിയുടെ ജൻ‍റം ലോഫ്ലോർ എസി ബസുകൾ പൊളിക്കാൻ തീരുമാനം. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തേവരയിലെ 28 ബസുകളിൽ 10 എണ്ണമാണ് സ്ക്രാപ്പ് ചെയ്യുന്നത്. ഇതാദ്യമായാണ് ലോഫ്ലോർ ബസുകൾ പൊളിക്കുന്നത്.

അറ്റകുറ്റപ്പണികൾക്ക് വരുന്ന വർദ്ധിച്ച ചെലവും പതിനൊന്ന് വർഷത്തിലധികമുള്ള കാലപ്പഴക്കവും മൂലമാണ് ബസുകൾ സ്ക്രാപ്പ് ചെയ്യുന്നത്.
നന്നാക്കി ഉപയോഗിക്കാൻ കഴിയാത്തവിധം കാലപ്പഴക്കമുള്ള 920 ബസുകൾ പൊളിച്ചുവിൽക്കാനുണ്ടെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

ഇതിൽ 681 എണ്ണം സാധാരണ ബസുകളും 239 എണ്ണം ജൻ‍റം ബസുകളുമാണ്. ഒമ്പതുമുതൽ 16 വരെ വർഷം ഉപയോഗിച്ച ബസുകളാണ് ഇത്തരത്തിൽ സ്ക്രാപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കെഎസ്ആർടിസി വിശദീകരിച്ചിരുന്നു.

Eng­lish sum­ma­ry; Deci­sion to demol­ish KSRTC’s low floor AC buses

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.