സംസ്ഥാനത്ത് മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നു. രാവിലെ എട്ടു ഷട്ടറുകൾ ഒരു മീറ്ററും രണ്ട് ഷട്ടറുകൾ 50 സെന്റീ മീറ്ററുംവീതം ഉയർത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് 15 ഷട്ടറുകളും തുറക്കാൻ തീരുമാനമായത്. സമീപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. കൊച്ചിയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടുക്കി കല്ലാർ ഡാമിന്റെ ഷട്ടർ നാളെ മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വിവിധ സമയങ്ങളിൽ തുറക്കുമെന്നും അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായാണ് ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കുന്നത്.
English summary;Heavy rain; All 15 shutters of the bhootthankett dam opened
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.