മധ്യപ്രദേശിൽ മാനസിക വൈകല്യമുള്ള വയോധികനെ മുസ്‌ലിമാണെന്ന് ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഭൻവർലാൽ ജെയിൻ (65) എന്നയാളാണ് അക്രമിയുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലാണ് സംഭവം.
ദിനേശ് കുഷ്‌വാഹ എന്നയാളാണ് ഭൻവർലാൽ ജെയിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മുൻ ബിജെപി കോർപ്പറേറ്ററുടെ ഭർത്താവാണ് കുശ്വാഹ. രത്‌ലം ജില്ലയിലെ സാർസിയിൽ നിന്നുള്ള വയോധികനായ ഭൻവർലാൽ ജെയിൻ മെയ് 15 ന് രാജസ്ഥാനിലെ ഒരു മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം കാണാതാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം നീമച്ച് ജില്ലയിലെ റോഡരികില്‍ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അത് അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറുകയും അവർ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. വീഡിയോയില്‍ ജെയിനെ കുഷ്വാഹ പേര് ആവര്‍ത്തിച്ച് ചോദിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് കാണാം. മുഹമ്മദ് എന്ന് പറയാന്‍ ശ്രമിക്കുന്നതിനിടെ ജയിനെ ഇയാള്‍ വീണ്ടും മര്‍ദ്ദിക്കുന്നതായും വീഡിയോയില്‍ കാണാം. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ബിജെപിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
A murder case has been registered in after a 65-year-old with mental illness was found dead and a video showed Dinesh Kushwaha, husband of an ex BJP corporator asking him if his “name is Mohammed” and repeatedly assaulting him as he struggled to answer @ndtv @ndtvindia pic.twitter.com/jWNDlLKpFb
— Anurag Dwary (@Anurag_Dwary) May 21, 2022
“നിങ്ങളുടെ പേര് ശരിയായി പറയൂവെന്നും ആധാർ കാർഡ് കാണിക്കൂവെന്നും ആരോപിച്ചാണ് കുഷ്‌വാഹ മര്‍ദ്ദിക്കുന്നത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജെയിനിന്റെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി കുഷ്‌വാഹയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കുഷ്‌വാഹക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.
English Summary: An elderly Hindu man with a mental disorder was beaten to death for allegedly being a Muslim
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.