26 December 2024, Thursday
KSFE Galaxy Chits Banner 2

സലില്‍ പരേഖ് വീണ്ടും ഇന്‍ഫോസിസ് സിഇഒ

Janayugom Webdesk
ബംഗളുരു
May 22, 2022 6:54 pm

ഇന്‍ഫോസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എംഡിയുമായി സലില്‍ പരേഖിനെ അഞ്ച് വര്‍ഷത്തേക്ക് വീണ്ടും നിയമിച്ചു. ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലാവധിയിലാണ് നിയമനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്.

സലില്‍ പരേഖ് 2018 ജനുവരി മുതല്‍ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമാണ്, കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിയെ വിജയകരമായി നയിച്ചുവെന്നും കമ്പനി വിലയിരുത്തുന്നു. സ്ഥാപനത്തിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്ക് ഓഹരി പങ്കാളിത്തം അനുവദിക്കുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഫോസിസ് റെഗുലേറ്ററി ഫയലിങില്‍ വ്യക്തമാക്കി.

Eng­lish summary;Salil Parekh is back as Infos­ys CEO

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.