25 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 24, 2024
September 22, 2024
September 22, 2024
September 21, 2024
September 21, 2024
September 21, 2024
September 20, 2024
September 20, 2024
September 19, 2024

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തോൽ‍ക്കും : കെസിആർ

Janayugom Webdesk
ന്യൂഡല്‍ഹി
May 27, 2022 12:07 pm

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമാകുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു. ഭരണമാറ്റത്തെ ആർക്കും തടുക്കാനാകില്ല. മോഡിയുടെ ഭരണത്തിനു കീഴിൽ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ച നിലയിലാണ്. പണപ്പെരുപ്പം ഉയരുകയാണെന്നും കെസിആർ ചൂണ്ടിക്കാട്ടി.

ജനതാദൾ സെക്കുലർ നേതാവ് എച്ച്ഡി ദേവഗൗഡ, മകൻ എച്ച്ഡി.കുമാരസ്വാമി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബെംഗളൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം.ഞങ്ങൾ കർണാടകയിലെയും ദേശീയതലത്തിലെയും രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തു. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷസഖ്യം രൂപീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശീയതലത്തിൽ എന്തായാലും മാറ്റമുണ്ടാകും. അത് ആർക്കും തടയാനാകില്ല. ഈ രാജ്യത്ത് കർഷകരും ഗോത്രവർഗക്കാരും പാവപ്പെട്ടവരും സന്തുഷ്ടരല്ല. വ്യവസായശാലകൾ അടച്ചുപൂട്ടുകയാണ്

ജിഡിപി തകർച്ചയിലാണ്. പണപ്പെരുപ്പം ഉയരുന്നു. രൂപയുടെ മൂല്യം കുറയുന്നു. കെസിആർ മാധ്യമങ്ങളോടു പറഞ്ഞു.ഹൈദരാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിഎത്തിയപ്പോഴാണ് കെസിആർ ബെംഗളൂരുവിലേക്കു പറന്നത്. നാലു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രിയെ കാണാതെ കെസിആർ മുങ്ങുന്നത്.

ഇത്തവണ ഫിഷറീസ് മന്ത്രി തലസാനി ശ്രീനിവാസ് യാദവിനെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിയോഗിച്ചതെങ്കിൽ, ഫെബ്രുവരി ആദ്യ വാരം മോഡിഎത്തിയപ്പോൾ സ്വീകരിച്ചത് മന്ത്രി ശ്രീനിവാസ് യാദവാണ്. ഫെബ്രുവരിയിൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചന്ദ്രശേഖർ റാവു മോഡി പങ്കെടുത്ത പരിപാടിയിൽനിന്നു വിട്ടുനിന്നത്.

Eng­lish Summary:BJP to lose Lok Sab­ha polls: KCR

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.