23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

തൃക്കാക്കര വിധിയെഴുത്തിന് ഇനി മൂന്നു ദിവസം മാത്രം; പൊന്നാപുരം കോട്ട തകരുമെന്ന ഭീതിയില്‍ യുഡിഎഫ്

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
May 28, 2022 10:53 am

വിധിയെഴുത്തിന്‌ ഇനി മൂന്നു നാൾ മാത്രം ശേഷിക്കേ പ്രചാരണാവേശത്തിലാണ്‌ തൃക്കാക്കര മണ്ഡലം. പ്രചാരണം ഉച്ഛസ്ഥായിലെത്തുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെ എൽഡിഎഫ്. സ്ഥാനാർഥിയുടെ മികവിലും എൽഡിഎഫിന്റെ ചിട്ടയായ പ്രവർത്തനത്തിലും തൃക്കാക്കര എല്‍ഡിഎഫിന് അനൂകൂലമാകും. അടിയൊഴുക്ക്‌ അത്രയും ശക്തം. മുമ്പ്‌ എൽഡിഎഫിനോട്‌ വിമുഖത പ്രകടമാക്കിയ വിഭാഗങ്ങൾപോലും ഇന്ന്‌ മുന്നണിയോട്‌ അടുക്കുന്നു. 

തൃക്കാക്കരയിൽ വികസനവും രാഷ്‌ട്രീയവും മുഖ്യചർച്ചയാകുമെന്ന വിലയിരുത്തൽ എൽഡിഎഫ്‌ തെറ്റിച്ചില്ല. തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽ യുഡിഎഫിനെയും ബിജെപിയെയും മൂർച്ചയോടെ നേരിട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഭാവി വികസന സങ്കൽപ്പം വരച്ചിട്ടു. എന്നാൽ, കോൺഗ്രസ്‌ നേതാക്കൾ വ്യക്തിഹത്യയിലും അപവാദ പ്രചാരണത്തിലുമാണ്‌ അഭിരമിച്ചത്‌. മുഖ്യമന്ത്രിയെ അവഹേളിച്ച് കെ സുധാകരൻ തുടങ്ങിയ വ്യക്തിഹത്യ എല്ലാ പരിധിയും വിട്ട്‌ എൽഡിഎഫ്‌ സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീലദൃശ്യം പ്രചരിപ്പിക്കുന്നതുവരെയെത്തി. ഇതെല്ലാം യുഡിഎഫിനെ തിരിഞ്ഞുകൊത്തുകയാണ്‌.സംസ്ഥാനത്തെ ഏറ്റവും സുരക്ഷിതെന്ന് യുഡിഎഫ് കണക്കാക്കുന്ന മണ്ഡലത്തിൽ പക്ഷേ അവസാന ലാപ്പിൽ എത്തുമ്പോൾ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ജോ ജോസഫിന്‍റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം യുഡിഎഫ് നടത്തി. 

തള്ളിപ്പറയാന്‍ യുഡിഎഫ് നേതാക്കളാരും വന്നില്ല. യുഡിഎഫിന്‍റേത് ഹീനമായ രീതിയാണ്. വീഡിയോ പ്രചരിപ്പിച്ചത് ആരെന്ന് പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ഇറക്കിയതിന് പിന്നിൽ ഗൂഢ രാഷ്ട്രീയമാണെന്ന് പി കെ ശ്രീമതിയും പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിന്ദ്യമായ കടുംകൈ ചെയ്തവര്‍ക്ക് എതിരെ കേരള മനസാക്ഷി ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇടത് വനിതാ സംഘടനാ പ്രതിനിധികൾ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. വ്യാജ വീഡിയോ ഇറക്കി പ്രചാരണം നടത്തിയവര്‍ മാപ്പുപറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തില്‍ രണ്ട് കോൺഗ്രസ് പ്രവർത്തകരാണ് ഇതുവരെ അറസ്റ്റിലായത്. വ്യാജ പ്രൊഫൈലുകള്‍ വഴിയാണ് പ്രതികള്‍ എല്‍‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പ്രൊഫൈലുകള്‍ നിരീക്ഷിച്ചാണ് രണ്ടുപേരെ തിരിച്ചറിഞ്ഞത്. 

അറസ്റ്റിലായ ശിവദാസനും ഷുക്കൂറും യൂത്തുകോണ്‍ഗ്രസിന്‍റെ മുന്‍മണ്ഡലം ഭാരവാഹികളാണെന്ന് പൊലീസാണ് അറിയിച്ചത് .മറ്റുഘടകങ്ങൾക്ക്‌ പുറമേ പരമ്പരാഗതമായി ഒപ്പംനിന്ന വിഭാഗങ്ങളും അകന്നത്‌ യുഡിഎഫിന്റെ ഉറക്കം കെടുത്തുന്നു. സതീശൻ–- സുധാകരൻ നേതൃത്വത്തിനെതിരെ രമേശ്‌ ചെന്നിത്തല–- ഉമ്മൻചാണ്ടി സഖ്യം ഇപ്പോഴും അസ്വാരസ്യത്തിലാണ്‌. സതീശന്റെ ഹുങ്കിന്‌ ഷോക്ക്‌ നൽകാൻ തൃക്കാക്കര അവസരമായി കരുതുന്ന നേതാക്കളും ഏറെയുണ്ട്‌. പ്രചാരണരംഗത്തെ പലരുടെയും അഴകൊഴമ്പൻ മട്ട്‌ ഇതിന്‌ തെളിവാണ്‌. എൻ കെ പ്രേമചന്ദ്രൻ അല്ലാതെ മറ്റ്‌ ഘടകകക്ഷി നേതാക്കളൊന്നും തൃക്കാക്കരയിൽ തമ്പടിക്കുന്നില്ലെന്നതും ശ്രദ്ധേയം.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ വട്ടിയൂർക്കാവ്‌, കോന്നി, പാലാ മണ്ഡലങ്ങൾ യുഡിഎഫിൽനിന്ന്‌ എൽഡിഎഫ്‌ പിടിച്ചെടുത്തിരുന്നു. ആ പന്ഥാവിലേക്കാണ്‌ തൃക്കാക്കരയും മുന്നേറുന്നത്‌. ജോ ജോസഫിനും കുടുംബത്തിനുമെതിരായ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ യുഡിഎഫിനോടുള്ള എതിര്‍പ്പ് കൂടിയിരിക്കുന്നു. സഹതാപം പിടിച്ചുപറ്റിയുള്ള യുഡിഎഫ് പ്രചാരണം ഒട്ടും ഏശിയിട്ടുമില്ല.ജനങ്ങള്‍ക്ക് എല്‍ഡിഎഫിന്‍റെ വികസനത്തിനൊപ്പമാണ്.‘പൊന്നാപുരം കോട്ട’ തകർന്നടിയുമോയെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്.

Eng­lish Sum­ma­ry: Only three days left for Thrikkakkara ver­dict; UDF fears col­lapse in Pon­na­pu­ram fort

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.