ഉത്തരാഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. ഉത്തരാഖണ്ഡിലെ ചമ്പാവത്ത് അസംബ്ലി സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഫെബ്രുവരിയിൽ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഖത്തിമയിൽ നിന്ന് പരാജയപ്പെട്ട മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ചമ്പാവത്തിൽ നിന്ന് ജനവിധി തേടും.
മുൻ ബിജെപി എംഎൽഎ കൈലാഷ് ഗെഹ്തോരി കഴിഞ്ഞ മാസം ചമ്പാവത്തിൽ നിന്ന് രാജിവെച്ചതോടെയാണ് ധാമിക്ക് സീറ്റിൽ മത്സരിക്കാൻ വഴിയൊരുക്കിയത്. സംസ്ഥാനത്തെ കുമയോൺ മേഖലയിൽ സ്ഥിതി ചെയ്യുന്ന ചമ്പാവത്തിൽ കോൺഗ്രസിന്റെ നിർമല ഗെഹ്തോരിയുമായാണ് ധാമി ഏറ്റുമുട്ടുന്നത്.
സമാജ്വാദി പാർട്ടിയുടെ മനോജ് കുമാർ ഭട്ടും സ്വതന്ത്രൻ ഹിമാൻഷു ഗഡ്കോട്ടിയും മത്സരരംഗത്തുണ്ട്. ചമ്പാവത്ത് മണ്ഡലത്തിൽ 50,171 പുരുഷന്മാരും 46,042 സ്ത്രീകളും ഉൾപ്പെടെ 96,213 വോട്ടർമാരാണുള്ളത്.
English Summary; Elections are also in progress in Uttarakhand
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.