27 April 2024, Saturday

Related news

April 19, 2024
April 12, 2024
April 6, 2024
April 6, 2024
April 2, 2024
April 1, 2024
March 28, 2024
March 26, 2024
March 4, 2024
March 1, 2024

ഉമര്‍ ഖാലിദിന്റെ സിഎഎ പ്രസംഗം ഭീകര പ്രവര്‍ത്തനമല്ലെന്ന് കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
May 31, 2022 8:20 pm

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ് 2020 ഫെബ്രുവരിയില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടത്തിയ പ്രസംഗം ഭീകരപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. യുഎപിഎ അടക്കമുള്ള കുറ്റങ്ങളാണ് ഉമര്‍ ഖാലിദിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.

ജാമ്യഹര്‍ജി തള്ളിയ വിചരണ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രസംഗം മോശമാണ്, പക്ഷേ അത് തീവ്രവാദ പ്രവര്‍ത്തനമാകുന്നില്ല. പ്രോസിക്യൂഷന് ഒരു അവസരം കൂടി നല്‍കുകയാണെന്നും ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

പ്രസംഗം പൗരത്വ ഭേദഗതി നിയമത്തെ മാത്രം എതിര്‍ക്കുന്നതാണെന്നും ഒരു തരത്തിലും ഇന്ത്യന്‍ ഭരണഘടനയുടെ പരമാധികാരത്തിന് എതിരല്ലെന്നും ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ വാദിച്ചു.

ഉമറിനെതിരായ പൊലീസിന്റെ ആരോപണങ്ങള്‍ ഭീകര പ്രവര്‍ത്തനമായി കണക്കാക്കാനാവില്ലെന്നും പ്രസംഗത്തില്‍ പങ്കെടുത്തവര്‍ ഏതെങ്കിലും തരത്തിലുള്ള അക്രമത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. വടക്കന്‍ ഡല്‍ഹിയിലെ കലാപത്തിന് ഉമര്‍ ഖാലിദിന്റെ പ്രസംഗം പ്രേരണയായി എന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ ആരോപണം.

Eng­lish summary;The court ruled that Umar Khalid’s CAA speech was not a ter­ror­ist act

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.