27 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 8, 2024
July 11, 2024
April 26, 2024
December 15, 2023
December 13, 2023
December 6, 2023
December 3, 2023
October 9, 2023
October 4, 2023
September 28, 2023

ഒരു വർഷത്തിനകം 54,539 പട്ടയങ്ങൾ നല്കിയത് ചരിത്രനേട്ടം: മുഖ്യമന്ത്രി

Janayugom Webdesk
കൊല്ലം
June 1, 2022 8:42 pm

ഇപ്പോഴത്തെ മന്ത്രിസഭയുടെ ഒരു വർഷത്തിനകം 54,539 പട്ടയങ്ങൾ വിതരണം ചെയ്തത് ചരിത്രനേട്ടമാണെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറു വർഷത്തിനിടെ നടത്തിയ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്താകെ 2,34,567 പട്ടയങ്ങൾ വിതരണം ചെയ്തുവെന്നും പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പട്ടയ മേളകളുടെ സംസ്ഥാനതല സമാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ആറു വർഷം കൊണ്ട് 2,96,008 വീടുകൾ നിർമ്മിച്ച് നൽകുന്നതിനും സാധിച്ചു. ജീവിത യോഗ്യമായ ഭൂമി സർക്കാർ‑പൊതു-സ്വകാര്യ ആവശ്യങ്ങൾക്കായി കൃത്യമായി ആസൂത്രണം ചെയ്ത് വിനിയോഗിക്കേണ്ടതുണ്ട്.

ഇതിനുള്ള നടപടികളും കാര്യക്ഷമമായി മുന്നോട്ട് പോകുകയാണ്. ഭൂമിയുടെ റീസർവേ നടത്തുന്നതിന്റെയും ഓൺലൈൻ സേവനങ്ങൾ വികസിപ്പിച്ച് ഇ‑പട്ടയം അടക്കമുള്ളവ നടപ്പാക്കുന്നതിന്റെയും ലക്ഷ്യവും ഇതു തന്നെ.

വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആരെയും വഴിയാധാരം ആക്കാൻ സർക്കാർ തയാറല്ല. വികസനപ്രവർത്തനങ്ങളിൽ വീടും ഭൂമിയും നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കുകയാണ് സർക്കാർ സമീപനം.

ലാൻഡ് ബോർഡുകളിൽ തീർപ്പാകാതെ കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കാൻ നാല് സോണുകളായി തിരിച്ച് നടപടി സ്വീകരിക്കും. ഒരു വ്യക്തിയുടെ പേരിലുള്ള സ്ഥലത്തിന് ഒറ്റ തണ്ടപ്പേർ നൽകുന്ന നടപടി, നെൽവയൽ തണ്ണീർത്തട നിയമ പ്രകാരം ഭൂമി തരം മാറ്റുന്നതിനുള്ള കാലതാമസം പരിഹരിക്കാനുള്ള നടപടി എന്നിവയും നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം ജില്ലയിലെ 1,111 പട്ടയങ്ങൾ ചടങ്ങില്‍ വിതരണം ചെയ്തു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനായി. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളായി. എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ പി എസ് സുപാൽ, ഡോ. സുജിത്ത് വിജയൻ പിള്ള, പി സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, ജില്ലാ കളക്ടർ അഫ്സാന പർവീൺ, മുൻ മന്ത്രി കെ രാജു തുടങ്ങിയവർ പങ്കെടുത്തു.

Eng­lish summary;54,539 deed­land issued in one year, a his­toric achieve­ment: CM

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.