22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024
October 16, 2024
September 10, 2024
September 8, 2024
July 18, 2024
May 27, 2024

ചൈനയിൽ വീണ്ടും ലോക‍്‍‍ഡൗൺ

Janayugom Webdesk
ചൈന
June 4, 2022 10:40 am

ഷാങ്ഹായിയിൽ വീണ്ടും ലോക‍്‍‍ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂർണ ലോക‍്‍‍ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക‍്‍‍ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ ലോക‍്‍‍ഡൗൺ.

കഴിഞ്ഞ ദിവസം ഇവിടെ പുതുതായി ഏഴ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നിയന്ത്രണം. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ് രണ്ടുമാസം പൂർണമായി അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ലോക്ഡൗൺ പിൻവലിച്ച സമയത്തും യാത്രാനിയന്ത്രണം കർശനമാക്കിയിരുന്നു. രണ്ട് ദിവസത്തിനിടെ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു യാത്രാ അനുമതി നൽകിയിരുന്നത്.

Eng­lish summary;Lockdown again in China

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.